ലഹരിക്കെതിരെ മാരത്തോണ്‍ 28ന്
ജെ.സി.ഐ അണക്കര സ്‌പൈസ് വാലിയും വണ്ടൻമേട് ജനമൈത്രി പൊലീസും ചേർന്നാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്
റണ്‍ എഗനെസ്റ്റ് ഡ്രഗ്സ് എന്ന പേരില്‍ പുളിയൻമലയില്‍ നിന്നാരംഭിക്കുന്ന മാരത്തോണ്‍ കട്ടപ്പന ഡിവൈ.എസ്. പി വി .എ നിഷാദ് മോൻ ഫ്ളാഗ് ഓഫ് ചെയ്യും.
അണക്കരയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. പുരുഷൻമാർക്കും സ്ത്രീകള്‍ക്കും പ്രത്യേക മത്സരങ്ങളും സമ്മാനങ്ങളും ഉണ്ടാകും.
ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സമ്മാനം 5001 രൂപ, മൂന്നാം സമ്മാനം 3001 രൂപ എന്നിങ്ങനെയാണ് സമ്മാനം.
രജിസ്‌ട്രേഷൻ ഫീസ് 200 രൂപയായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400692426, 9656580564.





