ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റിന് തുടക്കം കുറിച്ചു

ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റിന് തുടക്കം കുറിച്ചു

ഇടുക്കി : ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് ന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം. സാബു മാത്യു IPS നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ ശ്രീ. സന്തോഷ് കുമാർ ആർ (സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്), ശ്രീ. സാബു പി.കെ (തൊടുപുഴ), പോലീസ് ഇൻസ്പെക്ടർമാരായ ശ്രീ. മഹേഷ് കുമാർ (തൊടുപുഴ), ശ്രീ. ശ്യാം കുമാർ (കാഞ്ഞാർ), സബ് ഇൻസ്പെക്ടർമാരായ ശ്രീ. ബൈജു പി. ബാബു (കാഞ്ഞാർ), ശ്രീ. പി.എച്ച്. ജമാൽ (ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ, ഇടുക്കി), ശ്രീ. ബിജു (തൊടുപുഴ ട്രാഫിക്), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ. ശശി ഗോപാൽ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ക്രിക്കറ്റ് മത്സരത്തോടെയാണ് വാർഷിക കായിക മേളയ്ക്ക് തുടക്കം കുറിച്ചത്. ഒക്ടോബർ 11-ന് രാവിലെ 8.00 മണിക്ക് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ മാർച്ച് പാസ്റ്റോടെ അത്ലറ്റിക് മത്സരങ്ങളും വടംവലി മത്സരവും ആരംഭിക്കും.

ഈ വർഷത്തെ ഡിപിസി കപ്പ് (എവർ റോളിംഗ് ട്രോഫി) ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് നൽകും.