തേയിലക്കൊളുന്തു കയറ്റിവന്ന ട്രാക്‌ടര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. ഡ്രൈവറടക്കം രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു

തേയിലക്കൊളുന്തു കയറ്റിവന്ന ട്രാക്‌ടര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. ഡ്രൈവറടക്കം രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു

മൂന്നാർ: മൂന്നാർ–ഉടുമൽപേട്ട് അന്തർസംസ്ഥാന പാതയിൽ തലയാറിനും കടുകുമുടിക്കും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.

Slide 1
Slide 2
Slide 3
Slide 4

ഗുണ്ടുമലൈ കടുകുമുടി ഡിവിഷൻ സ്വദേശിയും ട്രാക്ടർ ഡ്രൈവറുമായ മണികണ്ഠനും, ലോഡിംഗ് തൊഴിലാളിയും തെൻമല ഫാക്ടറി ഡിവിഷൻ സ്വദേശിയായ മണിക്കും പരിക്കേറ്റു. ഇരുവരെയും മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ.ഡി.എച്ച്.പി. കമ്പനി ഗുണ്ടുമലൈ എസ്റ്റേറ്റും തെൻമല എസ്റ്റേറ്റും നിന്നുള്ള തേയിലക്കൊളുന്തു വാഗുവരൈ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, തലയാറിന് സമീപം എത്തിയപ്പോൾ ട്രാക്ടർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ നാല് തൊഴിലാളികൾ വാഹനത്തിൽ ഉണ്ടായിരുന്നു.