മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നടന്നു

മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നടന്നു

മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നടന്നു.

Slide 1
Slide 2
Slide 3
Slide 4

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് 320.71 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായി കെട്ടിടം നിർമിച്ചത്. മൂന്ന് ക്ലാസ് റൂം, ടോയ്‌ലെറ്റുകൾ, വാഷ് ഏരിയ, റാംപ്, സ്റ്റോർ റൂം, സ്റ്റെയർകേസ് തുടങ്ങി സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ അഭിമാനകരമാണെന്നും ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസവും വികസനവും വിവിധ മേഖലകളിൽ പുതിയ നേട്ടങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉദ്ഘാടനച്ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മൂലമറ്റം ഗവ. ഹൈസ്കൂൾ കെട്ടിട നിർമ്മാണത്തിനായി അടുത്ത ബജറ്റിൽ രണ്ട് കോടി രൂപ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.