കുട്ടികൾക്ക് നവ്യാനുഭവമായി വെള്ളയാംകുടി സെൻ്റ് ജെറോംസ് യൂ പി സ്കൂളിലെ പുഷ്പമേള

കുട്ടികൾക്ക് നവ്യാനുഭവമായി വെള്ളയാംകുടി സെൻ്റ് ജെറോംസ് യൂ പി സ്കൂളിലെ പുഷ്പമേള

കട്ടപ്പന: കുട്ടികളുടെ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി വെള്ളയാംകുടി സെൻറ് ജെറോംസ് യുപി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട പുഷ്പമേള കാണികളിൽ ഏറെ കൗതുകം ഉണർത്തി. 

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജോസഫ് വടക്കേമുറിയിൽ പുഷ്പമേള ഉദ്ഘാടനം ചെയ്തു. 

കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ സി, ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി ,വെളളയാംകുടി സെൻ്റ്.ജെറോംസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് വർഗീസ്, എം പി ടി എ പ്രസിഡണ്ട് ജിൻസി മോൾ ടി എച്ച്, വെള്ളയാംകുടി സെൻ്റ് ജോർജ് ദേവാലയ ട്രസ്റ്റി മാത്യു, വെള്ളയാംകുടി സെൻ്റ്.ജെറോoസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, സെൻറ്.ജെറോംസ് എൽ.പി ഹെഡ്മാസ്റ്റർ സൈജു മോൻ ജോസഫ് എന്നിവർ പുഷ്പമേള സന്ദർശിച്ച് ആശംസകൾ നേർന്ന് സംസാരിച്ചു. 

വൈവിധ്യമാർന്ന പുഷ്പങ്ങളാൽ അലംകൃതമായ പുഷ്പമേള കാണുന്നതിനായി സമീപത്തെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികളും,പൊതുജനങ്ങളും എത്തിച്ചേർന്നു.

യു.പി വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികളും ഒന്ന് ചേർന്ന് നടത്തിയ പുഷ്പമേള കുട്ടികൾക്ക് കൗതുകങ്ങളുടെയും അത്ഭുതത്തിന്റെയും കാഴ്ചയായിരുന്നു.