തദ്ദേശ തിരഞ്ഞടുപ്പ്: ജില്ലയില്‍ പത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞടുപ്പ്: ജില്ലയില്‍ പത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലുമായി 10 കേന്ദ്രങ്ങളില്‍ നടക്കും.

Slide 1
Slide 2
Slide 3
Slide 4

അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അടിമാലി, ബൈസണ്‍വാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം അടിമാലി ഗവ.ഹൈസ്‌കൂളും, ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറയൂർ, മൂന്നാർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാല്‍, മാങ്കുളം, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി മൂന്നാർ ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളും ക്രമീകരിച്ചിട്ടുണ്ട്.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജക്കാട്, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജകുമാരി എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്‌കൂളും, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ കുടയത്തൂർ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളുമാണ്.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇടുക്കി കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം പൈനാവ് ഏകലവ്യ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളും, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അയ്യപ്പൻകോവില്‍, ചക്കുപള്ളം, ഇരട്ടയാർ, കാഞ്ചിയാർ, ഉപ്പുതറ, വണ്ടൻമേട് എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളുമാണ് ക്രമീകരിച്ചിട്ടുള്ളത്.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂളും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പെരുവന്താനം, കുമളി, കൊക്കയാർ, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളും, തൊടുപുഴ മുനിസിപ്പാലിറ്റി വോട്ടെണ്ണല്‍ കേന്ദ്രം സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളും, കട്ടപ്പന മുനിസിപ്പാലിറ്റിയുടേത് ഓശാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും.

നാളെ രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.