പെൻഷൻ ദിനാചരണവും നിയമ ബോധവത്‌കരണ ക്ലാസ്സും നടന്നു

പെൻഷൻ ദിനാചരണവും നിയമ ബോധവത്‌കരണ ക്ലാസ്സും നടന്നു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ (KSSPU) കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണവും നിയമ ബോധവത്‌കരണ ക്ലാസ്സും നടന്നു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പേഴുംകവലയിലുള്ള പെൻഷൻ ഭവനിൽ നടന്ന പരുപാടികൾക്ക് KSSPU കട്ടപ്പന ബ്ലോക്ക് സെക്രട്ടറി കെ.വി വിശ്വനാഥൻ സ്വാഗതം ആശംസിച്ചു.

KSSPU കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് ടോമി കുത്രപ്പള്ളി അധ്യക്ഷനായിരുന്നു.KSSPU ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി ദാനിയേൽ പരുപാടികൾ ഉദ്ഘാടനം ചെയ്തു.

ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി അംഗം അഡ്വ. കാവേരി മുരളീധരൻ സീനിയർ സിറ്റിസൺ ആകട് എന്ന വിഷയത്ത് നിയമബോധവത്കരണ ക്ലാസ്സ്  നയിച്ചു.

കെ.പി ദിവാകരൻ,കെ. ശശിധരൻ ,ലീലാമ്മ ഗോപിനാഥ്,ത്രേസ്യാമ്മ മാത്യു,കെ. ആർ രാമചന്ദ്രൻ,റ്റി. കെ വാസു ,ടി. വി സാവിത്രി,കെ.എസ് അഗസ്റ്റിൻ, എന്നിവർ സംസാരിച്ചു.