ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിലെ നക്ഷത്ര ഗ്രാമം ഇത്തവണയും ശ്രദ്ധ നേടുന്നു

ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിലെ നക്ഷത്ര ഗ്രാമം ഇത്തവണയും ശ്രദ്ധ നേടുന്നു

ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകൾ ഒരുക്കിയ നക്ഷത്രങ്ങൾ ദേവാലയ അങ്കണത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ദീപാലങ്കാരത്തോടെ ഒരുക്കിയ നക്ഷത്ര ഗ്രാമം കാണുന്നതിനായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇരട്ടയാറിൽ എത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ വർഷങ്ങളിലും ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ നക്ഷത്ര ഗ്രാമം ഒരുക്കിയിരുന്നുവെങ്കിലും, ഈ വർഷം കൂടുതൽ വിപുലവും മനോഹരവുമായ രീതിയിലാണ് ഒരുക്കങ്ങളാണ് നടത്തിയത്.ക്രിസ്മസ് ആഘോഷകാലത്തിന്റെ ഭാഗമായി ഒരുക്കിയ നക്ഷത്ര ഗ്രാമം പ്രദേശത്തെ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.

ഒപ്പം തന്നെ മനോഹരമായി അലങ്കരിച്ച ഇരട്ടയാർ സെൻറ് തോമസ് സ്കൂളും,ഭീമൻ ക്രിസ്മസ് ട്രീയും കാഴ്ചക്കാരിൽ നവ്യാനുഭവം ഉണർത്തുന്ന ഒന്നാണ്