റോട്ടറി ക്ലബ് കരോള്‍ ഗാന മത്സരം ഇന്ന്

റോട്ടറി ക്ലബ് കരോള്‍ ഗാന മത്സരം ഇന്ന്

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും റെഡ് ഐ എന്റർറ്റൈൻമെന്റും ചേർന്ന് ഇന്ന് കട്ടപ്പന സി എസ് ഐ ഗാർഡനില്‍ കരോള്‍ഗാന മത്സരം നടത്തും.

Slide 1
Slide 2
Slide 3
Slide 4

ക്രിസ്മസ് ബെല്‍സ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

ഒന്നാം സ്ഥാനം നേടുന്നവർക്ക് 30001 രൂപയും രണ്ടാം സ്ഥാനത്തിന് 20001 രൂപയും മൂന്നാം സ്ഥാനത്തിന് 10001രൂപയും സമ്മാനമായി ലഭിക്കും. കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, എസ്‌എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, കട്ടപ്പന ചീഫ് ഇമാം ഹാരിസ് യൂസുഫ് മൗലവി, സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലൂപ്പറമ്പിൽ, സി.എസ്‌.ഐ പള്ളി വികാരി ഫാ. ബിനോയി, എൻ.എസ്‌എസ് കരയോഗം പ്രസിഡന്റ് വിശ്വനാഥൻ കെ വി എന്നിവർ സംസാരിക്കും.

വൈകിട്ട് 5 മണി മുതലാണ് മത്സരങ്ങൾ