ഇടുക്കി – ഉടുമ്പന്നൂർ റോഡിന്റെ നിർമാണം ആരംഭിച്ചു
ഇടുക്കി ഉടുമ്പന്നൂർ റോഡിന്റെ നിർമാണം പൂർത്തിയാകുന്നതിനുള്ള ഉടുമ്പന്നൂർ – കൈതപ്പാറ – മണിയാറൻകുടി ഭാഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നു. തുടർന്നാണ് വിവിധ ഘട്ടങ്ങളായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
നിലവിൽ ഗതാഗത സൗകര്യം പരിമിതമായിരുന്ന ഈ പ്രദേശത്ത്, റോഡ് വികസനം പൂർത്തിയാകുന്നതോടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുകയും ഗതാഗതം സുഗമമാകുകയും ചെയ്യും





