മേട്ടുക്കുഴിയിൽ വീട്ടമ്മയെ തീ കത്തി മരിച്ചനിലയിൽ കണ്ടെത്തി
ചരൽവിളയിൽ മേരി ( 63 ) ആണ് മരിച്ചത്
കട്ടപ്പന മേട്ടുക്കുഴിയിൽ വീട്ടമ്മയെ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി (63)ആണ് മരിച്ചത്.
വെളുപ്പിന് ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.





