വ്യാപാരിയെ ആക്രമിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ
പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഫ്രൂട്ട്സ് വ്യാപാരിയെ ആക്രമിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ
വി.ആർ. ഫ്രൂട്ട്സ് ഉടമ റോയി വെട്ടികാട്ടിലിനെ സ്ഥാപനത്തില്‍ കയറി വഴിയോര കച്ചവടക്കാരെന്ന പേരില്‍ ചിലർ മർദ്ദിക്കുകയും ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതിഷേധം.
ഇവർ ലഹരി ഉപയോഗിച്ച് വഴിയാത്രക്കാരായ സ്ത്രീകളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. കൂടാതെ അനധികൃതമായി വട്ടിപ്പലിശ ഇടപാടും പണപ്പിരിവും നടത്തുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
ഇവർക്കെതിരെ നടപടി എടുക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നതിന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി സി.കെ. നവാസ്, ട്രഷറർ അനില്‍ പീടികപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ ജോസ് കളരിക്കല്‍, ഷെരീഫ് സർഗം, സെക്രട്ടറിമാരായ ലിജോണ്‍സ് ഹിന്ദുസ്ഥാൻ, ഷിയാസ് എംപീസ് എന്നിവർ പങ്കെടുത്തു.





