സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു
കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു.
ജില്ലാ പോലീസിലെ സ്വയം പ്രതിരോധ പരിശീലകരായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് കെ ജി, ബിന്ദു മോൾ ടി ജി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി.





