എസ്.എൻ.ഡി.പി യോഗം കള്ളിമാലി ശാഖ നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടീൽ നടന്നു

എസ്.എൻ.ഡി.പി യോഗം കള്ളിമാലി ശാഖ നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടീൽ നടന്നു

എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിലെ 1405-ാം നമ്പർ കള്ളിമാലി ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതനായ കലുങ്കുസിറ്റി കല്ലേപ്പിള്ളിൽ അനിലിന് വീട് നിർമ്മിച്ച് നൽകുന്നു. ‘ഗുരുഭവനം’ എന്ന പേരിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടീൽ ചടങ്ങ് നടന്നു.

Slide 1
Slide 2
Slide 3
Slide 4

വെട്ടുകല്ലുംമാക്കൽ അദ്വൈത ഉണ്ണിയാണ് വീടിന്റെ നിർമ്മാണത്തിനാവശ്യമായ മുഴുവൻ ധനസഹായവും നൽകുന്നത്. അദ്വൈതയുടെ പിതാവ് അംഗമായിരുന്ന രാജാക്കാട് ലയൺസ് ക്ലബ് ഇതിനുമുമ്പ് ഭവനരഹിതർക്കായി 18 വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. അതിൽ നിന്നുള്ള പ്രചോദനമാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന് അദ്വൈതയെ സന്നദ്ധയാക്കിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കി വീട് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ തറക്കല്ലിടീൽ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിൻ കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിബിൻ ചെറുതാനി, പഞ്ചായത്ത് അംഗങ്ങളായ ഗീത പ്രസാദ്, സാജു എബ്രാഹം, എസ്.എൻ.ഡി.പി യോഗം കള്ളിമാലി ശാഖാ പ്രസിഡന്റ് ബെൻസോയി മാധവൻ, വി.എസ്. പൊന്നുണ്ണി, ബേബി മാത്യു, എ. ഹംസ എന്നിവരടക്കം ലയൺസ് ക്ലബ്, എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു