വിരവിമുക്ത ദിനാചരണം ഇന്ന്
ദേശീയ വിരവിമുക്തദിനാചരണത്തിന്റെ ഭാഗമായി ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുളള ആല്‍ബൻഡസോള്‍ ഗുളിക നല്‍കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് പൈനാവ് യുപി സ്‌കൂളില്‍ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിക്കും.വിദ്യാർത്ഥികള്‍ക്ക് അവരുടെ വിദ്യാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ പോകാത്തത്തകുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നുമാണ് ഗുളിക നല്‍കുന്നത്. ഏതെങ്കിലും കാരണത്താല്‍ ഗുളിക കഴിക്കാൻ സാധിക്കാതെ പോകുന്നവർക്ക് ജനുവരി 12ന് ഗുളിക നല്‍കും.





