കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷവും കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാനും ഭരണസമിതി അംഗങ്ങൾക്കുമുള്ള സ്വീകരണവും നടന്നു
കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷവും കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാനും ഭരണസമിതി അംഗങ്ങൾക്കുമുള്ള സ്വീകരണവും സംഘടിപ്പിച്ചു.
മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് സാജൻ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ജോസ് ആൻ്റണി സി.എം.ഐ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി,കൗൺസിലർമാരായ വി.ആർ.സജി, പി.ആർ. രമേശ്, വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, എച്ച്.എം.ടി.ഐ ട്രഷറർ എൻ.കെ. ബാലചന്ദ്രൻ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട എന്നിവർ സംസാരിച്ചു.





