യുവ ആപ്ദ മിത്ര: എൻഎസ്എസ് വാളണ്ടിയർമാർക്കായി 7 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ്

യുവ ആപ്ദ മിത്ര: എൻഎസ്എസ് വാളണ്ടിയർമാർക്കായി 7 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ്

ഇടുക്കി:എൻഎസ്എസ് വളണ്ടിയർമാർക്കായി ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഏഴ് ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

2026 ജനുവരി 7 മുതൽ 13 വരെ കുമളി തേക്കടിയിലെ ഹോളിഡേ ഹോം കേന്ദ്രമാക്കി ക്യാമ്പ് നടക്കും.

ദുരന്ത നിവാരണ മേഖലയിൽ യുവജനങ്ങളെ സജ്ജരാക്കുക, ദുരന്തസമയങ്ങളിൽ ഫലപ്രദമായ ഇടപെടലിന് ആവശ്യമായ പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്ത മുന്നൊരുക്കം, രക്ഷാപ്രവർത്തനം, പ്രാഥമിക ചികിത്സ, തിരച്ചിൽ–രക്ഷാ പരിശീലനം, വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും നേരിടുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NDMA), ഇന്ത്യാ സർക്കാർ, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) എന്നിവയുടെ നേതൃത്വത്തിലും നാഷണൽ സർവീസ് സ്കീം (NSS) ൻ്റെ സഹകരണത്തോടെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.