കുത്തനെയുള്ള കയറ്റത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; കെട്ടിടം പൂര്‍ണമായി തകര്‍ന്നു
നെടുങ്കണ്ടത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട് പൂര്‍ണമായും തകര്‍ന്നു. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിനുമുകളിലേക്കാണ് ലോറി മറിഞ്ഞത്. വീടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി നാലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. റോഡ് നിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍ നിന്നു മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കയറ്റത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നിലേക്ക് ഉരുണ്ടു താഴ്ചയിലുള്ള വീടിനുമുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നതോടെ 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ അറിയിച്ചു. ലോറി ഡ്രൈവര്‍ക്ക് നേരിയ പരിക്കുകളുണ്ട്.





