ചിന്നക്കനാല്‍ ഭൂമി കേസ്: മാത്യു കുഴല്‍നാടന് നോട്ടീസ് അയച്ച് വിജിലൻസ്
ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് വിജിലൻസ്.
ഈ മാസം 16ന് തിരുവനന്തപുരം വിജിലന്സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.
ചിന്നക്കനാലില്‍ 50 സെന്‍റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസില്‍ പതിനാറാം പ്രതിയാണ് മാത്യു കുഴല്‍നാടൻ. ഇടുക്കി ചിന്നക്കനാലില്‍ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചെന്ന കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എ ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്‌ട്രറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഭൂമി കേസില്‍ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.





