സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുള്‍ കലാം സെന്റർ ഫോർ സ്‌കില്‍ ആൻഡ് എക്സലെൻസില്‍ ഇടുക്കി ജൻ ശിക്ഷണ്‍ സൻസ്ഥാന്റെ ഭാഗമായി നടന്ന ബ്യൂട്ടീഷ്യൻ, തയ്യല്‍ പരിശീലനത്തില്‍ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ ചെയർപേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ജില്ലാ ഡയറക്ടർ ലാല്‍ പ്രസാദ്, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അഖില്‍ സദാശിവൻ, എ.പി.ജെ അബ്ദുള്‍ കലാം സ്‌കില്‍ സെന്റർ ഭാരവാഹികളായ ശശികുമാർ, സുരേഷ് ബാബു, പ്രസാദ്, സെന്റർ മാനേജർ ജ്യോതി എന്നിവർ സംസാരിച്ചു.