കുട്ടി വാഹന മോഷ്ടാവും വാഹനം വാങ്ങിയ അന്തർ സംസ്ഥാന വാഹന മോഷ്ടാവും കരിമണൽ പോലീസിന്റെ പിടിയിൽ
കഴിഞ്ഞ മാസം 29 ആം തീയതി തട്ടേക്കണ്ണിയിൽ ഇരുചക്രവാഹനം മോഷണം പോയതിനെ തുടർന്ന് ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ അരമനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയതിൽ 300 ഓളം സിസിടിവി ക്യാമറകൾ നിരീക്ഷിച്ച് അങ്കമാലി ലിമിറ്റിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികള്ളനെയും അതു വാങ്ങിയ കുപ്രസിദ്ധ വാഹന മോഷ്ടാവായ കാലടി സ്വദേശിയായ മനോജ് അയ്യനാരെയും കരിമണൽ പോലീസ് അറസ്റ്റ് ചെയ്തു.
കരിമണൽ പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ കെ എസ്ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രാജേഷ് പി.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ സഹീർ ഹുസൈൻ സി.എസ്, സിവിൽ പോലീസ് ഓഫീസർ ഷിഹാബ് വി പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.





