കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് സീസൺ 2 : ഫെബ്രുവരി 22 ന്

ഇത്തവണ മത്സരം 2 കാറ്റഗറികളിലായി.രജിസ്ട്രേഷൻ ആരംഭിച്ചു

കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് സീസൺ 2 : ഫെബ്രുവരി 22 ന്

സ്കാർ ഫേസ് സ്പോർട്സ് ക്ലബ്‌ കട്ടപ്പനയും മർച്ചന്റ് യൂത്ത് വിങ് കട്ടപ്പനയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊച്ചിൻ ബേക്കേഴ്സ് സെലിബ്രേറ്റി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഫെബ്രുവരി 22 ന്.

Slide 1
Slide 2
Slide 3
Slide 4

എല്ലാ വിഭാഗം കായികപ്രേമികളെയും ഉൾക്കൊള്ളിക്കുന്ന തരത്തിൽ, KCL സീസൺ 2 ഇത്തവണ രണ്ട് കാറ്റഗറികളിലായാണ് മത്സരം നടക്കുക.

ഫസ്റ്റ് കാറ്റഗറി (40+)

കട്ടപ്പനയിലെ സംഘടനകൾക്ക് മാത്രമായി സൗഹൃദ മത്സരമായാണ് ഈ വിഭാഗം സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മത്സരം ആരംഭിച്ച് ഫസ്റ്റ് റൗണ്ടും സെമിഫൈനലും പൂർത്തിയാക്കും. ഗ്രാൻഡ് ഫൈനൽ വൈകുന്നേരം നടക്കും.

സെക്കന്റ് കാറ്റഗറി (ഓപ്പൺ കാറ്റഗറി)

പ്രായപരിധിയില്ലാതെ പ്രൊഫഷണൽ താരങ്ങൾക്കും പങ്കെടുക്കാവുന്ന ഈ വിഭാഗത്തിൽ, കളിക്കുന്ന ടീമുകൾ കട്ടപ്പനയിൽ നിലവിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയുടെ പേരിലാണ് മത്സരിക്കേണ്ടത്. രാവിലെ 9 മണിക്ക് മത്സരം ആരംഭിച്ച് ഫസ്റ്റ് റൗണ്ടും സെമിഫൈനലും പൂർത്തിയാക്കും. ഗ്രാൻഡ് ഫൈനൽ വൈകുന്നേരം നടക്കും. ഓപ്പൺ കാറ്റഗറിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 8 ടീമുകൾക്ക് മാത്രമേ പങ്കെടുക്കാൻ അവസരമുണ്ടാകൂ.

താൽപര്യമുള്ള ടീമുകൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 

പോൾസൺ ടി 94462 24437 , അജിത്   93886 22777