‘ഗുരുധ്വനി’ കൈയെഴുത്ത് മാസികയുടെ പ്രകാശനം നടന്നു

‘ഗുരുധ്വനി’ കൈയെഴുത്ത് മാസികയുടെ പ്രകാശനം നടന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം 4564-ാം നമ്പർ കട്ടപ്പന നോർത്ത് ശാഖയിലെ ശ്രീശാരദ ബാലജനയോഗം തയ്യാറാക്കിയ കൈയെഴുത്ത് മാസികയായ ഗുരുധ്വനി’യുടെ പ്രകാശനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, അഡ്വ. പി.ആർ. മുരളീധരൻ, യൂണിയൻ കൗൺസിലർ പി.കെ. രാജൻ, കെ.കെ. രജേഷ്, ശാഖ പ്രസിഡന്റ് മനോജ് പതലിൽ, സെക്രട്ടറി അജേഷ് സി.എസ്, വൈസ് പ്രസിഡന്റ് നിഖിൽ എന്നിവർ സംസാരിച്ചു.

സമീപ ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ശാഖായോഗം കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ, മുൻകാല ശാഖ നേതാക്കൾ, ബാലജനയോഗം പി.ടി.എ പ്രസിഡന്റ്, ഹെഡ്മാസ്റ്റർ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.