ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്: ഇരട്ട നേട്ടവുമായി വിവേക് കുമാർ

70 കിലോ യൂത്ത് ബോയ്സിൽ വെള്ളിയും വെങ്കലവും

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്: ഇരട്ട നേട്ടവുമായി വിവേക് കുമാർ

നേപ്പാളിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം യൂത്ത് ബോയ്സ് വിഭാഗത്തിൽ പുറ്റടി സ്വദേശി വിവേക് കുമാർ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഇടംകൈ മത്സരത്തിൽ വെള്ളി മെഡലും വലംകൈ മത്സരത്തിൽ വെങ്കല മെഡലും സ്വന്തമാക്കിയാണ് വിവേക് രാജ്യത്തിന് അഭിമാനമായി മാറിയത്.

അരസകുമാർ ,നിർമല കുമാർ ദമ്പതികളുടെ മകനാണ്.

പുറ്റടി റണ്ണിംഗ് ഹാർട്ട് ജിം ട്രെയിനർ ജയ്മോനാണ് പരിശീലകൻ.രണ്ടര വർഷത്തെ കഠിനമായ പരിശീലനത്തിലൂടെയാണ് വിവേക് ഈ നേട്ടം കൈവരിച്ചത്.