കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം ജനുവരി 18 ന്
കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം ജനുവരി മാസം പതിനെട്ടാം തീയതി നടക്കും.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഹാളിൽ വച്ച് നടക്കുന്ന വാർഷിക പൊതുയോഗ പരിപാടികളിൽ ജില്ലാ പ്രസിഡണ്ട് നിള ബിജു അധ്യക്ഷത വഹിക്കും..
ചിത്രകലാപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പള്ളി ഉദ്ഘാടന കർമ്മം നിർവഹിക്കും. സംസ്ഥാന ജോയിൻ സെക്രട്ടറി സജിദാസ് മോഹൻ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ രക്ഷാധികാരി ഫ്രസ്കോ മുരളി, ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ട്രഷറർ ഷാജി കഞ്ഞിക്കുഴി, ജില്ലാ വൈസ് പ്രസിഡണ്ട് ജോസഫ് അനുഗ്രഹ, ജോയിൻ സെക്രട്ടറി ശ്രീകാന്ത് തുടങ്ങിയവർ സംസാരിക്കും.
പരിപാടിയുടെ ഭാഗമായി, പ്രതിനിധി സമ്മേളനം,സംഘടനയുടെ കണക്കും,റിപ്പോർട്ട് അവതരണം, ഐഡി കാർഡ് വിതരണം, ആദരവ്, ചിത്രകാരന്മാരുടെ ക്ഷേമത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന, സാന്ത്വനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എന്നിവ നടക്കും.





