ഇരട്ടയാറിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളി KCYM യൂണിറ്റിന്റെയും ലബ്ബക്കട ഐ മാക്‌സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനുവരി 18 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന, ഡോക്ടർ കൺസൾട്ടേഷൻ, തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം, കുട്ടികൾക്കായുള്ള സൗജന്യ കാഴ്ച പരിശോധനയും മയോപ്പിയ നിർണയവും, സൗജന്യ മരുന്ന് വിതരണം എന്നിവ ഒരുക്കിയിട്ടുണ്ട്. അർഹരായ രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും കാർഡ് ഇല്ലാത്തവർക്ക് മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയയും ലഭ്യമാകും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടകളും വിതരണം ചെയ്യും. കണ്ണട ആവശ്യമായവർ അന്നേ ദിവസം അഡ്വാൻസ് അടച്ച് ബുക്ക് ചെയ്യേണ്ടതാണ്. ആരോഗ്യ ഇൻഷുറൻസ് കാർഡ്, മെഡിസിഫ് കാർഡ് ഉള്ളവർക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിനായി 7306213543, 9446329655 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.





