എം വി എസ് ആർമിയുടെ ‘ഗൃഹപാഠം’ : ആദ്യ പ്രദർശനം ഇന്ന്

ഇടുക്കി രൂപത എം വി എസ് ആർമിയുടെ നേതൃത്വത്തിൽ ഒരുക്കിയ “ഗൃഹപാഠം” എന്ന ഹൃസ്വചിത്രം പ്രദർശനത്തിന്

എം വി എസ് ആർമിയുടെ ‘ഗൃഹപാഠം’  : ആദ്യ പ്രദർശനം ഇന്ന്

സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമായി ഇടുക്കി രൂപത എം വി എസ് ആർമിയുടെ നേതൃത്വത്തിൽ ഒരുക്കിയ “ഗൃഹപാഠം” എന്ന ഹൃസ്വചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവക തിരുനാളിനോടനുബന്ധിച്ച് 2026 ജനുവരി 18 ഞായറാഴ്ച രാത്രി 8 മണിക്ക് ആദ്യ പ്രദർശനം നടക്കും. ഇടുക്കി രൂപത മെത്രാൻ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ കുടുംബങ്ങൾ നേരിടുന്ന ആഴമുള്ള പ്രശ്നങ്ങളുടെ യാഥാർത്ഥ്യ ദൃശ്യാവിഷ്കാരമാണ്. പുറമേക്ക് എല്ലാം ശരിയായെന്നു തോന്നുന്ന ഒരു വീട്ടിനകത്ത് മറഞ്ഞുകിടക്കുന്ന സംഘർഷങ്ങളും മൗനവേദനകളും, മദ്യവും മയക്കുമരുന്നുകളും മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികളും സിനിമ ശക്തമായി അവതരിപ്പിക്കുന്നു.

നടനും തിരക്കഥാകൃത്തുമായ ബെന്നി എഴുകുംവയൽ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച ഗൃഹപാഠം എം വി എസ് ആർമിയുടെ നിർമ്മാണത്തിലാണ് ഒരുക്കിയിരിക്കുന്നത്. രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം, പ്രസിഡണ്ട് സിൽബി ചുനയൻമാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം ജോർജ് എന്നിവർ നേതൃത്വം നൽകുന്ന എം വി എസ് ആർമി ടീമിന്റെ കൂട്ടായ ശ്രമമാണ് ഈ സിനിമയ്ക്ക് പിന്നിൽ.

കുടുംബജീവിതത്തിലെ മറഞ്ഞുപോകുന്ന പോരാട്ടങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്ന ഗൃഹപാഠം പ്രേക്ഷകർക്ക് ചിന്തിക്കാൻ ഇടയാക്കുന്ന ശക്തമായ ദൃശ്യാനുഭവമാവുമെന്ന് സംഘാടകർ അറിയിച്ചു.