ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: കെ.പി.എസ്.ടി.എ

ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: കെ.പി.എസ്.ടി.എ

തൊടുപുഴ: ഡി.എ ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് ജീവനക്കാരോടുള്ള തുറന്ന വഞ്ചനയാണെന്നും, കെ-ടെറ്റ് വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് ഉടൻ തിരുത്തണമെന്നും കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ഭിന്നശേഷി വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്നും ഡി.സി.സി പ്രസിഡൻ്റ് സി.പി. മാത്യു ആവശ്യപ്പെട്ടു. തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിന്റെ ഭാഗമായി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ നിന്ന് ആരംഭിച്ച അധ്യാപക പ്രകടനം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക് ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ പ്രസിഡൻ്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ സമ്മേളനങ്ങളിൽ കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ. പൗലോസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, കെ.പി.സി.സി സെക്രട്ടറി നിഷാ സോമൻ, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ മജീദ്, സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ, സംസ്ഥാന സെക്രട്ടറി പി.എം. നാസർ എന്നിവരും ഭാരവാഹികളായ ബിജോയി മാത്യു, ജോർജ് ജേക്കബ്, ആറ്റ്ലി വി.കെ., ടി. ശിവകുമാർ, സജി മാത്യു, ജോസ് കെ. സെബാസ്റ്റ്യൻ, ജെ. ബാലമണി, സിനി ട്രീസ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ അടുത്ത വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളായി സുനിൽ ടി. തോമസ് (പ്രസിഡൻ്റ്), ജോബിൻ കളത്തിക്കാട്ടിൽ (സെക്രട്ടറി), ഷിൻ്റോ ജോർജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.