ഏലപ്പാറ ബഥനി ഹോളിസ്റ്റിക് റിട്രീറ്റ് സെന്റര്‍ കൂദാശ ചെയ്യപ്പെട്ടു

ഏലപ്പാറ ബഥനി ഹോളിസ്റ്റിക് റിട്രീറ്റ് സെന്റര്‍ കൂദാശ ചെയ്യപ്പെട്ടു

ഏലപ്പാറ: തിരക്കുപിടിച്ചും സമ്മർദം നിറഞ്ഞതുമായ ഇന്നത്തെ ജീവിതത്തിൽ നിന്ന് ശാന്തതയും ആത്മസമാധാനവും തേടുന്നവർക്കായി ബഥനി ആശ്രമം സജ്ജമാക്കിയ ബഥനി ഹോളിസ്റ്റിക് റിട്രീറ്റ് സെന്റർ കൂദാശ ചെയ്ത് സമർപ്പിച്ചു.

ജനുവരി 17ന് ആശ്രമം സുപ്പീരിയർ വന്ദ്യ തോമസ് റമ്പാൻ വി. കുർബാന അർപ്പിച്ചു. തുടർന്ന് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, റമ്പാച്ചന്മാർ, വൈദിക ശ്രേഷ്ഠർ എന്നിവരുടെ കാർമ്മികത്വത്തിൽ നവീകരിച്ച മന്ദിരത്തിന്റെ വിശുദ്ധ കൂദാശ നിർവഹിച്ചു.