സംസ്ഥാനതല പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിയുടെ ഭാഗമായി ആൽ അസ്ഹർ കോളേജ്

സംസ്ഥാനതല പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിയുടെ ഭാഗമായി ആൽ അസ്ഹർ കോളേജ്

സംസ്ഥാനതല പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിയുടെ ഭാഗമായി ആൽ അസ്ഹർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

പെരുമ്പിള്ളിച്ചിറ ജംഗ്ഷൻ മുതൽ കോളേജ് റോഡ് വരെയുള്ള പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച 51.6 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ഫിറോഷ് എം. ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ ഇത്തരം സാമൂഹിക പ്രതിബദ്ധതകൾ പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ 60ഓളം എൻ.എസ്.എസ് പ്രവർത്തകർ സജീവമായി പങ്കെടുത്തു. റോഡരികുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവർത്തനം. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ സന്ദേശവും പൊതുജനങ്ങളിൽ എത്തിച്ചു.

പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മെർലിൻ അലക്സ് നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന തരത്തിലുള്ള ഈ പരിപാടി എൻ.എസ്.എസ് യൂണിറ്റിന്റെ സാമൂഹിക ഉത്തരവാദിത്വവും പ്രതിബദ്ധതയും തെളിയിക്കുന്നതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.