ആനച്ചാലിൽ ഷോർട്ട് ഫിലിം ഫെസ്റ്റ്

ആനച്ചാലിൽ ഷോർട്ട് ഫിലിം ഫെസ്റ്റ്

ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിലും സംസ്കാര ലൈബ്രറി ആനച്ചാലും സംയുക്തമായി, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയായിരുന്ന ഇ.ജി. സത്യൻ മാഷിന്റെ സ്മരണാർഥം സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റ് ആനച്ചാലിൽ നടന്നു. പ്രശസ്ത ചലച്ചിത്രതാരവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 46 ഷോർട്ട് ഫിലിം എൻട്രികളാണ് ഫെസ്റ്റിലേക്ക് ലഭിച്ചത്. കലാസൃഷ്ടികൾ മനുഷ്യജീവിതത്തിന്റെ ഉള്ളറകളെ തുറന്നുകാട്ടുന്നതും ഓരോ മനുഷ്യനോടും സംവദിക്കുന്നതുമാണെന്ന് പ്രേംകുമാർ പറഞ്ഞു. ചിത്രപ്രദർശനങ്ങളുടെയും ചർച്ചകളുടെയും സംഗമമായ കലാസന്ധ്യ ആനച്ചാലിൽ അവിസ്മരണീയമായ സാംസ്‌കാരിക അനുഭവമായി മാറി.