റിപ്പബ്ലിക് ദിനാഘോഷം : ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി
ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും
എഴുപത്തേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും.
പൊലീസ്, വനംവകുപ്പ്, എക്‌സൈസ്, എൻ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്സ്, ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ കട്ടപ്പന ഗവ. കോളേജ്, കുളമാവ് ജവഹർ നവോദയ വിദ്യാലയം, എം.ആർ .എസ് പൈനാവ്, സെന്റ് ജോർജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, എസ് എൻ. എച്ച് .എസ് എസ് കഞ്ഞിക്കുഴി, സെന്റ്. മേരിസ് എച്ച് .എസ് .എസ് മുരിക്കാശേരിഎന്നിവിടങ്ങളിലെ വിദ്യാർഥികളും പരേഡില്‍ പങ്കെടുക്കും.
റിപ്ലബിക് ദിനത്തില്‍ പരേഡിന് എത്തിച്ചേരുന്നവരുടെ സൗകര്യം പരിഗണിച്ച് കെ.എസ്‌ആർ.ടിസി കട്ടപ്പനയില്‍ നിന്ന് പ്രത്യേക ബസ് സർവീസ് നടത്തും.





