എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു

എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു

എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഭിന്നശേഷി നിയമനം, കെഡറ്റ് നിയമനം തുടങ്ങിയ വിഷയങ്ങളിൽ പുറത്തിറങ്ങിയ പുതിയ ഉത്തരവുകൾ മൂലം അധ്യാപക നിയമന അംഗീകാരങ്ങൾ ഗുരുതര പ്രതിസന്ധിയിലാണെന്ന് നേതാക്കൾ ആരോപിച്ചു. ഗസ്റ്റ് അധ്യാപകരുടെ നിയമനങ്ങൾക്കും അംഗീകൃത ശമ്പളം സമയബന്ധിതമായി നൽകുന്നതിലും വലിയ കാലതാമസം നേരിടുന്നതായും സമ്മേളനം ചൂണ്ടിക്കാട്ടി.

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എച്ച്.എസ്–എച്ച്.എസ്.എസ് ലയനം നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അംഗീകാര നടപടികളും നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

സേവനത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ–സാംസ്‌കാരിക സമ്മേളനം കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടിലും വനിതാ സമ്മേളനം നഗരസഭ കൗൺസിലർ സോണിയ ജയ്‌ബിയും ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി അജോ പി. ജോസ്, സെക്രട്ടറി ജിജി ഫിലിപ്പ്, സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു, വനിതാഫോറം ചെയർപേഴ്‌സൺ റോസ്‌മി കുര്യാച്ചൻ, സംസ്ഥാന സെക്രട്ടറി സിബി ജോസ് എന്നിവരടക്കം ജോസ് സെബാസ്റ്റ്യൻ, ടോജി തോമസ്, കെ.സി. മാണി, ജോയ്‌സ് മാത്യു, മാർട്ടിൻ ജോസഫ്, സലോമി ജോസഫ്, സിജോ ജോസ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.