മുതിർന്ന പൗരന്മാർക്കായി റോഡ് സുരക്ഷാ അവബോധ ക്ലാസ് സംഘടിപ്പിച്ചു
കേരളത്തിൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ പകുതിയിലധികവും മുതിർന്ന പൗരന്മാരാണെന്ന ആശങ്കാജനകമായ കണക്കുകളുടെ പശ്ചാത്തലത്തിൽ, കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ പ്രത്യേക റോഡ് സുരക്ഷാ അവബോധ ക്ലാസ് സംഘടിപ്പിച്ചു.
2025-ൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ച 1,075 കാൽനടയാത്രക്കാരിൽ 613 പേർ (57.02%) 60 വയസ്സിന് മുകളിലുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
റോഡ് മുറിച്ചുകടക്കേണ്ട ശരിയായ രീതികൾ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ ഉപയോഗം, റോഡ് സിഗ്നലുകളുടെ പ്രാധാന്യം, വാഹനങ്ങളുടെ വേഗതയെക്കുറിച്ചുള്ള ബോധവൽക്കരണം, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ അഭിലാഷ് എം. ടി.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സദാശിവൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനുമോൻ എന്നിവർ ക്ലാസുകൾ നയിച്ചു.





