നശാമുക്ത് ഭാരത് അഭിയാൻ: ലഹരി വിരുദ്ധ നീന്തൽ മത്സരം ഇന്ന് തൊടുപുഴയിൽ

നശാമുക്ത് ഭാരത് അഭിയാൻ: ലഹരി വിരുദ്ധ നീന്തൽ മത്സരം ഇന്ന് തൊടുപുഴയിൽ

ഇടുക്കി: നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള നീന്തൽ മത്സരം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ തൊടുപുഴ ഒളമറ്റം വൈ.എം.സി.എയിൽ പ്രവർത്തിക്കുന്ന തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിൽ സംഘടിപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

10 വയസ് മുതൽ 30 വയസ് വരെ പ്രായപരിധിയിലുള്ള മൂന്ന് കാറ്റഗറികളിലായി ആണ്‍കുട്ടികൾക്കും യുവാക്കൾക്കുമായി ഫ്രീ സ്റ്റൈൽ, ബാക്ക് സ്‌ട്രോക്ക്, ബ്രെസ്റ്റ് സ്‌ട്രോക്ക്, ബട്ടർഫ്ലൈ ഇനങ്ങളിലാണ് മത്സരം.

Slide 1
Slide 2
Slide 3
Slide 4

മത്സരത്തിൽ പങ്കെടുക്കുന്നവർ ഇടുക്കി ജില്ലയിൽ താമസിക്കുന്നവരോ ഇടുക്കി ജില്ലയിൽ പഠിക്കുന്നവരോ ആയിരിക്കണം. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും.

വയസ് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയും വിദ്യാർഥികൾ സ്കൂൾ/കോളേജ് ഐ.ഡി കാർഡും മത്സരം നടക്കുന്ന സമയം കൈവശം ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 04862-228160, 9496456464.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4