വോട്ടേഴ്‌സ് ഡേ ആചരിച്ചു

വോട്ടേഴ്‌സ് ഡേ ആചരിച്ചു

മൂന്നാർ: 16-ാമത് ദേശീയ സമ്മതിദായക ദിനാചരണം മൂന്നാർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ചു. ദേവികുളം ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറും സബ് കളക്ടറുമായ ശ്രീമതി ആര്യ വി.എം. ഐ.എ.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ദേവികുളം ആർ.ഡി.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീമതി പാമില ജോസഫ്, ദേവികുളം തഹസീൽദാർ ശ്രീ അജേഷ് ജി, കോളേജ് പ്രിൻസിപ്പാൾ ഡോ. ജോജു എം. ഐസക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ സബ്ന യാസ്മിൻ ഒന്നാം സ്ഥാനവും, ഫാത്തിമ ഷാര രണ്ടാം സ്ഥാനവും, സഹ്നൂഫ് കരീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സബ് കളക്ടർ സമ്മാനദാനം നിർവഹിച്ചു.

എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച ബി.എൽ.ഒമാരായ വസന്തി വിനോ, സുജിത പി.ടി, ദിവ്യ കെ. ദിവാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലിയോടെ പരിപാടി സമാപിച്ചു.