റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പൊൾ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 13

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പൊൾ അപേക്ഷിക്കാം

ഇടുക്കി: ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡുകൾ (NPS–നീല, NPNS–വെള്ള) മുൻഗണനാ വിഭാഗമായ PHH (പിങ്ക്) ആയി മാറ്റുന്നതിനായി 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷിക്കുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകണം. റേഷൻ കാർഡ്, ബി.പി.എൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതാണ്.

അതേസമയം, സർക്കാർ അല്ലെങ്കിൽ പൊതുമേഖല ജീവനക്കാർ, ആദായ നികുതി ദായകർ, സർവീസ് പെൻഷണർമാർ, 1000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള വീടുകളുടെ ഉടമകൾ, നാലോ അതിലധികമോ ചക്രവാഹനങ്ങളുടെ ഉടമകൾ (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴികെ), ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.ടി. പ്രൊഫഷണൽ, നഴ്സ്, സി.എ. തുടങ്ങിയ പ്രൊഫഷണലുകൾ എന്നിവരിൽ ആരെങ്കിലും കാർഡിലെ അംഗങ്ങളായിരിക്കുന്ന പക്ഷം അപേക്ഷിക്കാനാകില്ല.

കൂടാതെ, കാർഡിലെ എല്ലാ അംഗങ്ങൾക്കും ചേർന്ന് ഒരേക്കറിലധികം ഭൂമിയുള്ളവർ (ST വിഭാഗം ഒഴികെ) അല്ലെങ്കിൽ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവർക്ക് (NRI വരുമാനം ഉൾപ്പെടെ) അർഹത ഉണ്ടായിരിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 13 ആണെന്ന് അധികൃതർ അറിയിച്ചു.