ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിൽ SPC പാസിംഗ് ഔട്ട് പരേഡ് നടന്നു
ഇരട്ടയാർ : ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിൽ 2023–25, 2024–26 ബാച്ചുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സുരേഷ് വി. എ. അഭിവാദ്യം സ്വീകരിച്ച ചടങ്ങിൽ അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ (ADNO) എസ്. ആർ. സുരേഷ് ബാബു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ തങ്കമണി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എബി എം. പി., ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ., വാർഡ് മെമ്പർ റോസമ്മ മാത്യു, ഹെഡ്മാസ്റ്റർ ഇൻചാർജ് ഉഷ കെ. എസ്., പി.ടി.എ. പ്രസിഡന്റ് ഷൈൻ ജോസഫ്, ഗാർഡിയൻ എസ്.പി.സി. പ്രസിഡന്റ് വിനോദ് പി. പി. എന്നിവർ പങ്കെടുത്തു. പി.ടി.എ., എസ്.എം.സി. പ്രതിനിധികൾ, തങ്കമണി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സി.പി.ഒമാരായ ബിനീഷ് കെ. ജേക്കബ്, സരിത എ. ടി., ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രവീൺ വിജയൻ, രേക കെ. ആർ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





