അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം

പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ നടത്തിയ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് സമ്പൂർണമായി. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ ബാങ്കുകൾ അടഞ്ഞുകിടന്നു.

Slide 1
Slide 2
Slide 3
Slide 4

കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്കൊപ്പം ഗ്രാമീണ്‍ ബാങ്കുകളും കേരള ബാങ്കിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കാളികളായി.

പണിമുടക്കിയ ജീവനക്കാർ തൊടുപുഴ എസ്.ബി.ഐ ടൗണ്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധർണ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ (എ.ഐ.ബി.ഒ.സി) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മഹേഷ് ജയൻ ഉദ്ഘാടനം ചെയ്തു.

എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ എബിൻ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എൻ. സനിൽ ബാബു, എൻ.സി.ബി.ഇ ജില്ലാ സെക്രട്ടറി അനിൽകുമാർ എസ്, എ.ഐ.ബി.ഒ.സി ജില്ലാ സെക്രട്ടറി കുര്യാച്ചൻ മനയാനി, എ.കെ.ബി.ഇ.എഫ് ജില്ലാ കമ്മിറ്റി അംഗം ജസിൽ ജെ. വേളാച്ചേരിൽ എന്നിവർ സംസാരിച്ചു.