കട്ടപ്പന–തേനി തുരങ്കപാത: സാധ്യതാ പഠനത്തിന് ബജറ്റിൽ 10 കോടി

കട്ടപ്പന–തേനി തുരങ്കപാത: സാധ്യതാ പഠനത്തിന് ബജറ്റിൽ 10 കോടി

തിരുവനന്തപുരം: വയനാടിന് പുറമെ സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത കൂടി വരുന്നതായി സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. കട്ടപ്പന മുതൽ തേനിവരെ നിലവിലുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്കപാത നിർമ്മിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തുരങ്കപാതയുടെ സാധ്യതാ പഠനം നടത്തുന്നതിനായി ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തുരങ്കപാത യാഥാർത്ഥ്യമായാൽ ഏകദേശം 20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാനാകുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.

കട്ടപ്പന–തേനി പാതയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും യാത്രാസമയം കുറയ്ക്കാനും ഈ പദ്ധതി സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.