കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ വിമുക്തി സെല്ലും എക്‌സൈസ് വകുപ്പും ചേർന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ വിമുക്തി സെല്ലും എക്‌സൈസ് വകുപ്പും ചേർന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോജു എം. ഐസക്ക് അധ്യക്ഷത വഹിച്ചു.
അസി. എക്‌സൈസ് കമ്മീഷണർ ഹരികുമാർ പി.എസ് മുഖ്യപ്രഭാഷണം നടത്തി. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പ്രൊഫ. അനീഷ് ആർ ‘വ്യായാമവും ലഹരിവിമുക്തിയും’ എന്ന വിഷയത്തിലും മൂന്നാർ ഹെൽത്ത് ഇൻസ്‌പെക്ടർ സെൽവദാസ് ‘രക്തദാനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിലും ബോധവത്കരണ ക്ലാസുകൾ നയിച്ചു.
വിമുക്തി സെൽ കോർഡിനേറ്റർ അസി.പ്രൊഫ. അബ്ദുല്‍ സലാം കെ.കെ സ്വാഗതവും വിമുക്തി സെൽ വിദ്യാർത്ഥി അംഗം സുദേവ് കെ.ബി നന്ദിയും രേഖപ്പെടുത്തി.





