ജില്ലാതല കേരളോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി

ജില്ലാതല കേരളോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി

ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി. കട്ടപ്പന ഓസാനം സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങ് കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷൈനി റെജി സ്വാഗതവും ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ് നന്ദിയും പറഞ്ഞു.

ജില്ലാതലത്തിലെ വ്യക്തിഗത മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ വിതരണം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.