ഇന്ധന സർചാർജ് കുറഞ്ഞു : ഫെബ്രുവരിയിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.

ഇന്ധന സർചാർജ് കുറഞ്ഞു : ഫെബ്രുവരിയിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.

ഫെബ്രുവരിയിൽ വൈദ്യുതി ബിൽ കുറയും. കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടായിരിക്കില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87-ാം ചട്ടം പരിഷ്‌കരിച്ച് 2023 മെയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff Amendment Regulations പ്രകാരം ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജായി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ഇതുപ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽ ചെലവിൽ ഉണ്ടായ വർദ്ധന കണക്കാക്കിയാണ് ഫെബ്രുവരിയിലെ ഇന്ധന സർചാർജ് നിശ്ചയിച്ചിരിക്കുന്നത്.