ഉദയം പ്രോജക്ട്: കട്ടപ്പന മുളകരമേട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു
ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ ബോധവൽക്കരണ പദ്ധതിയായ ഉദയം പ്രോജക്ടിന്റെ ഭാഗമായി കട്ടപ്പന മുളകരമേട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സംഘടിപ്പിച്ച കുടുംബസദസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ലഹരിയുടെ ദോഷഫലങ്ങൾ, യുവതലമുറ നേരിടുന്ന മാനസിക-സാമൂഹിക പ്രത്യാഘാതങ്ങൾ, ലഹരിമുക്ത ജീവിതത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ ക്ഷേത്ര ഭാരവാഹികളായ സെക്രട്ടറി ബിനു, പ്രസിഡന്റ് ബിജു എന്നിവർ പങ്കെടുത്തു.





