മൈ ഭാരത് സ്പോർട്സ് മീറ്റ്: സോക്കർ സ്കൂളിനും അൽ അസർ കോളേജിനും കിരീടം

മൈ ഭാരത് സ്പോർട്സ് മീറ്റ്: സോക്കർ സ്കൂളിനും അൽ അസർ കോളേജിനും കിരീടം

തൊടുപുഴ: മൈ ഭാരത് ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘടിപ്പിച്ച ജില്ലാ തല സ്പോർട്സ് മീറ്റ് സമാപിച്ചു. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്ത മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജ്, ഡി പോൾ പബ്ലിക് സ്കൂൾ, തൊടുപുഴ സോക്കർ സ്കൂൾ എന്നീ വേദികളിലായാണ് നടന്നത്.

Slide 1
Slide 2
Slide 3
Slide 4

എട്ടാം തീയതി നടന്ന സമാപന സമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വോളിബോൾ മത്സരത്തിൽ അൽ അസർ കോളേജ് തൊടുപുഴ ന്യൂമാൻ കോളേജിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫുട്ബോൾ മത്സരത്തിൽ തൊടുപുഴ സോക്കർ സ്കൂൾ ന്യൂമാൻ കോളേജിനെ കീഴടക്കി കിരീടം സ്വന്തമാക്കി.

തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്പോർട്സ് ആയുർവേദ വിഭാഗത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഉപഹാരം നൽകി ആദരിച്ചു.

സമാപന സമ്മേളനത്തിൽ പി.എസ്. സലിംകുട്ടി അധ്യക്ഷത വഹിച്ചു. അമൽ വി.ആർ സ്വാഗതം പറഞ്ഞു. സനീഷ് ബാബു, ജോയൽ സാബു, അഭിജിത്ത് കെ.എം എന്നിവർ സംസാരിച്ചു.