‘കുട്ടികളും ഡിജിറ്റൽ ഡി-അഡിക്ഷനും’ പൂമാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

‘കുട്ടികളും ഡിജിറ്റൽ ഡി-അഡിക്ഷനും’ പൂമാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ (D-DAD), ഇടുക്കി വനിതാ സെൽ, ഇടുക്കി സോഷ്യൽ പോലീസിംഗ് ഡിവിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘കുട്ടികളും ഡിജിറ്റൽ ഡി-അഡിക്ഷനും’ എന്ന വിഷയത്തിൽ പൂമാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ ശില്പശാല ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും, ഡിജിറ്റൽ ആശ്രിതത്വത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുധാകരൻ പി.ജി. അധ്യക്ഷത വഹിച്ചു. കാഞ്ഞാർ പോലീസ് ഇൻസ്പെക്ടർ ശ്യാംകുമാർ കെ.എസ്. ആശംസകൾ അർപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഡി-ഡാഡ് സെന്റർ ഇടുക്കിയിലെ സൈക്കോളജിസ്റ്റ് ശ്രീജില ടി.കെ., പ്രോജക്ട് കോർഡിനേറ്റർ സോജിൻ പി.കെ. എന്നിവർ ഡിജിറ്റൽ ഡി-അഡിക്ഷൻ സംബന്ധിച്ച ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ വനിതാ സെൽ നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സലിത എം.ജി. കൃതജ്ഞത രേഖപ്പെടുത്തി.