നല്ല മനുഷ്യനാകണം; രോഗത്തിനും വിശപ്പിനും മതവ്യത്യാസമില്ല :സഖറിയാസ് മാർ സെവറിയോസ് തിരുമേനി
ഇടുക്കി ഓർത്തഡോക്സ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ത്രീതല പഞ്ചായത്തുകളിൽ വിജയിച്ച ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ ജനപ്രതിനിധികളെ ചക്കുപള്ളം ഗഡ്സമനേൻ അരമനയിൽ ആദരിച്ചു. അഭിവന്ദ്യ സഖറിയാസ് മാർ സെവറിയോസ് തിരുമേനിയാണ് അംഗങ്ങളെ ആദരിച്ചത്.
“രോഗത്തിനോ വിശപ്പിനോ മതവ്യത്യാസമില്ല; സമൂഹത്തിൽ നല്ല മനുഷ്യരായി പ്രവർത്തിക്കുകയാണ് ഏറ്റവും വലിയ സേവനം” എന്ന് തിരുമേനി സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവർത്തനം അധികാരമല്ല, ഉത്തരവാദിത്തമാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി മോൾ സിബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാല്സിംഗ്, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം അംസീ ജെയിംസ് എന്നിവർക്ക് ആദരം നൽകി.
ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസ്, ജോബൻ പനോസ്, ഷൈനീ റോയ്, ടോണി മക്കോറത്ത്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ സാജൻ ജോർജ്, കെ.വി. തോമസ്, സിജോ എവറസ്റ്റ്, അഡ്വ. ജെം കൊറേസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.






