ദേശീയ പണിമുടക്ക് : തൊടുപുഴ നഗരം അടഞ്ഞു കിടക്കുന്നു. കെഎസ്ആർടിസി സർവീസുകളും തടസ്സപ്പെട്ടു
സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ വലിയൊരു വിഭാഗം പണിമുടക്കിൽ തുടരുകയാണ്
സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ തൊടുപുഴയിൽ കെഎസ്ആർടിസി സർവീസുകൾ ഭാഗികമായി നിലച്ച നിലയിലാണ്. സർക്കാർ ഡയസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ വലിയൊരു വിഭാഗം പണിമുടക്കിൽ തുടരുകയാണ്.
ഡിപ്പോയിൽ ചില ഡ്രൈവർമാർ ജോലിക്കെത്തിയിരുന്നുവെങ്കിലും കണ്ടക്ടർമാർ ആരും ഹാജരാകാത്തതിനാൽ സർവീസുകൾ നടത്തുന്നതിൽ പ്രതിസന്ധി നേരിട്ടതായി അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് തൃശ്ശൂരിലേക്ക് പോയ ഒരു സർവീസ് മാത്രമാണ് നടത്താൻ കഴിഞ്ഞത്.
ഡിപ്പോയിലെ കുറച്ചു ജീവനക്കാർ മാത്രമാണ് നിലവിൽ ജോലിയിൽ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ അഭാവം മൂലം ഭൂരിഭാഗം സർവീസുകളും റദ്ദാക്കേണ്ടി വന്നേക്കാം എന്ന് ഡിപ്പോ അധികൃതർ വ്യക്തമാക്കി.
സ്വകാര്യ ബസുകൾ ,ഓട്ടോറിക്ഷകൾ എന്നിവയും നിരത്തിൽ ഇറങ്ങിയില്ല.മേഖലയിൽ കട കമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.
KSRTC സർവീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച യാത്രക്കാരും പണിമുടക്കിനെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.






