കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്കൂൾ നവതി ആഘോഷ സമാപനം
കല്ലാനിക്കൽ : സെന്റ് ജോർജ് യു.പി സ്കൂൾ നവതി ആഘോഷ സമാപന സമ്മേളനം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. 1936ൽ സ്ഥാപിതമായ സ്കൂളിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് വർഷം മുഴുവൻ വിവിധ വികസന-പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതായി അറിയിച്ചു.
സ്കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, ബിൻസി മാർട്ടിൻ, ടോമി കാവാലം എന്നിവർ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്, ഫാ. ജോർജുകുട്ടി കൊച്ചുചക്കാലക്കൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് എന്നിവരുള്‍പ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.






