ബേബി മെമ്മോറിയൽ ആശുപത്രിയുടെ ‘തൊടുപുഴക്ക് ഒപ്പം’ പദ്ധതി: ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യ ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം നടത്തി
‘തൊടുപുഴക്ക് ഒപ്പം’ എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യ ഫസ്റ്റ് എയ്ഡ് ബോക്‌സുകൾ വിതരണം ചെയ്തു.
മോട്ടോർ വാഹനവകുപ്പിന്റെ റോഡ് എൻഫോഴ്സ്‌മെന്റ് യൂണിറ്റുമായി സഹകരിച്ച് റോഡ് സുരക്ഷ ബോധവൽക്കരണവും പ്രാഥമിക ചികിത്സ പരിശീലനവും സംഘടിപ്പിച്ചു. അപകടസാഹചര്യങ്ങളിൽ ഉടൻ നൽകേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചുള്ള പരിശീലനമാണ് ഡ്രൈവർമാർക്ക് നൽകിയത്.
പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ്. സഞ്ജയ് നിർവഹിച്ചു. പരിശീലനത്തിൽ പങ്കെടുത്ത ഓട്ടോ ഡ്രൈവർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ ഇളവുകൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പ്രിവിലേജ് കാർഡ് സി.ഇ.ഒ ഡോ. ജയ്കിഷൻ കെ.പി വിതരണം ചെയ്തു. ആശുപത്രി എ.ജി.എം ഗോകുൽ നാരായണൻകുട്ടി പദ്ധതിക്ക് നേതൃത്വം നൽകുന്നു.
പദ്ധതിയുടെ ഭാഗമായി ഹൃദയാരോഗ്യ സംരക്ഷണത്തിനായി അടുത്ത 14 ദിവസത്തേക്ക് പ്രത്യേക ഹൃദയാരോഗ്യ പാക്കേജും പ്രഖ്യാപിച്ചു. കാർഡിയോളജിസ്റ്റ് പരിശോധനയും ഇ.സി.ജി പരിശോധനയും സൗജന്യമാണ്. 1080 രൂപ വരുന്ന എക്കോ ടെസ്റ്റ് 499 രൂപയ്ക്കും, 999 രൂപ വരുന്ന ടി.എം.ടി ടെസ്റ്റ് 499 രൂപയ്ക്കും, 13,000 രൂപ വരുന്ന ആൻജിയോഗ്രാം 5,999 രൂപയ്ക്കും പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9846960123.






